മോസ്‌കോ: ഒരു മാസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 169 പേര്‍ മരിച്ചു. 144 പേര്‍ക്ക് പരിക്കേല്‍ക്കുകയും 400 ഓളം പേരെ കാണാതായിട്ടുമുണ്ട്. പ്രളയം നാശംവിതച്ച പ്രദേശങ്ങളില്‍ ഭക്ഷണവും ശുദ്ധജലവും ലഭിക്കാതെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. പകര്‍ച്ചവ്യാധികള് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. വെള്ളപ്പൊക്കവും കൃഷിനാശവും കടുത്ത ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന് യു.എന്‍ അധികൃതര്‍ പറഞ്ഞു.
Discussion about this post