ന്യൂഡല്‍ഹി: അസമിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്‌ളാദേശുമായുളള രാജ്യത്തിന്റെ അതിര്‍ത്തി അടയ്ക്കണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിധിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.അസം കലാപവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിലെ വംശീയ കലാപത്തിന് കാരണം ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണെന്നും ഗഡ്കരി പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ബംഗ്‌ളാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുമായി കോണ്‍ഗ്രസിന് ധാരണയുണ്ടെന്നും അതാണ് അസമിലെ വംശീയകലാപത്തിന്റെ മുഖ്യകാരണമെന്നും ഗഡ്കരി ആരോപിച്ചു. അസമിലെ പ്രശ്‌നം ഇന്ത്യക്കാരും അനധികൃത കുടിയേറ്റക്കാരും തമ്മിലുളളതാണെന്ന് പറഞ്ഞ ഗഡ്കരി ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
Discussion about this post