തിരുവനന്തപുരം:വിജയദശമി ദിവസമായ ഞായറാഴ്ച വാഗ്‌ദേവതയുടെ വരപ്രസാദം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ ക്ഷേത്രങ്ങളിലും കോവിലുകളിലും ആരാധനാലയങ്ങളിലുമെത്തി. കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും വിദ്യാരംഭച്ചടങ്ങിനും സരസ്വതിപൂജയ്ക്ക് സാക്ഷ്യം വഹിക്കാനും ദര്‍ശനത്തിനുമായി വന്‍തിരക്കാണ് ക്ഷേത്രങ്ങളില്‍ അനുഭവപ്പെട്ടത്.കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം, കേരളത്തില്‍ ചോറ്റാനിക്കര ദേവി ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ് എന്നിവിടങ്ങളിലും പുലര്‍ച്ചെ മുതല്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യതന്ത്രി വാസുദേവ അഡിഗയുടെ കാര്‍മ്മികത്വത്തിലായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നത്. തുഞ്ചന്‍ പറമ്പില്‍ കൃഷ്ണശിലാമണ്ഡപത്തിലും സരസ്വതീ മണ്ഡപത്തിലുമാണ് എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നത്. സംസ്ഥാനത്തെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിലും സാഹിത്യകാരന്മാരും കലാകാരന്മാരും അക്ഷരപൂജയ്ക്ക് നേതൃത്വം നല്‍കി.
Discussion about this post