തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിള ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രണ്ട് ബൈക്കുകളിലായി കടത്തിയിരുന്ന കോഴിയിറച്ചിയാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ കൈകാണിച്ചപ്പോള്‍ ബൈക്കുകള്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നതോടെ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാളെ പിടികൂടി. ഏകദേശം 300 കിലോയോളം കോഴിയിറച്ചിയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഇന്നലെ കൊന്ന കോഴികളുടെ ഇറച്ചിയാണിത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞാല്‍ കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലാതായി മാറുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Discussion about this post