പട്‌ന: ബിഹാറിലെ ബങ്ക ജില്ലയിലെ ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. അപകടം നടക്കുന്ന സമയത്ത് ക്ഷേത്രപരിസരത്ത് 30,000 ത്തോളമാളുകളുണ്ടായിരുന്നു. നാലു പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ താരാപൂരിലേയും ബങ്കയിലേയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.












