പുല്ലൂരാന്‍പാറ: പുല്ലൂരാന്‍പാറയില്‍ ഉരുള്‍പൊട്ടലിന് കാരണം മേഘസ്‌ഫോടനമാണെന്ന് വിദഗ്ധര്‍. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഡോ. സജിന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ പത്തുമണിയോടെയാണ് സംഘം പരിശോധന നടത്തിയത്. പ്രദേശത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും മഴയുമാണ് ഈ പ്രതിഭാസത്തിന് കാരണമായതെന്നും ഡോ. സജിന്‍കുമാര്‍ പറഞ്ഞു. 9.1 സെന്റീമീറ്റര്‍ മഴ പ്രദേശത്ത് പെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.
മഞ്ഞുവയല്‍, മാവിന്‍ചുവട്, ആനക്കാംപൊയില്‍ തുടങ്ങിയ ദുരിതമേഖലകളില്‍ സംഘം പരിശോധന നടത്തി.
Discussion about this post