കോഴിക്കോട്: മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ ഇനിയും വിമര്‍ശിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്ന നിലപാട് വന്നാല്‍ വിമര്‍ശിക്കും. മുമ്പും വിമര്‍ശിച്ചിട്ടുണ്ട്. അത് സ്വഭാവികമാണ്. ആ വിമര്‍ശം ശരിയാണന്നാണ് പാര്‍ട്ടി കരുതുന്നത്. സഭ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ തീരുമാനം യു.ഡി.എഫിന് എതിരാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post