സിംല: ഹിമാചല്‍പ്രദേശില്‍ ചമ്പാ ജില്ലയില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 51 ആയി. 46 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 300 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ്സ് കൊക്കയിലേക്ക് മലക്കംമറിയുകയായിരുന്നു. 40 പേര്‍ക്ക് ഇരിക്കാവുന്ന ബസ്സില്‍ അതില്‍ക്കൂടുതല്‍ യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. 39 പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ചമ്പയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post