ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിന്നാലാമത് ഉപരാഷ്ട്രപതിയായി ഹാമിദ് അന്‍സാരി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹാമിദ് അന്‍സാരി ഉപരാഷ്ട്രപതിയാകുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാര്‍ യു.പി.എ ഘടകകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post