ന്യൂഡല്‍ഹി: നെല്ലിയാമ്പതി കാരാപ്പാറ എസ്റേറ്റ് വനഭൂമിയാണെന്ന് സുപ്രീംകോടതി വിധിച്ചു. എസ്റ്റേറ്റിന്റെ കൈവശാവകാശ രേഖ നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന 541 ഏക്കര്‍ സ്ഥലം സംരക്ഷിത വനപ്രദേശമാണെന്നും കൈവശാവകാശ രേഖ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എസ്റ്റേറ്റ് വനഭൂമിയാണെന്നും പാട്ടക്കരാര്‍ പുതുക്കി നല്‍കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Discussion about this post