തൃശൂര്‍: മന്ത്രി കെ.എം. മാണിക്കും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനുമെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. നെല്ലിയാമ്പതി ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി. ഭാസ്‌കരനാണ് ഉത്തരവിട്ടത്. വനഭൂമി പണയം വെച്ച് ബാങ്കുകളില്‍ നിന്ന് എസ്റ്റേറ്റ് ഉടമകള്‍ വന്‍ തുക വായ്പ എടുത്തതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷിക്കുക.
പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞവരെയും ഭൂമി മറിച്ചുവിറ്റവരെയും സംരക്ഷിക്കാന്‍ പി.സി. ജോര്‍ജ് കൂട്ടുനിന്നെന്നും വനഭൂമി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാതിരുന്ന എജിക്കെതിരെ നിയമമന്ത്രി കെ.എം. മാണി നടപടി സ്വീകരിക്കാതിരുന്നതിനെയും ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്.
Discussion about this post