നാഗ്‌പൂര്‍: കാവിഭീകരത എന്നൊന്ന് ഇല്ലെന്നും, തീവ്രവാവും, ഹിന്ദുക്കളും തമ്മില്‍ യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പ്രസ്‌താവിച്ചു. പൊതുവെ ഹിന്ദുക്കള്‍ ഭീകരതയുമായി ബന്ധമില്ലാത്തവരാണെന്നും ദസ്‌റ ആഘോഷത്തോട് അനുബന്ധിച്ച് റെഷിംബാഗില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്‌തു കൊണ്ട് ഭഗവത് പറഞ്ഞു.
രണ്ട് സമാന്തരരേഖകള്‍ പോലെയാണ് തീവ്രവാദവും, ഹിന്ദുക്കളും. അവ ഒരിക്കലും യോജിക്കില്ല. ഹിന്ദുക്കളുടെ ശക്തിയെ ദുര്‍ബലപ്പെടുത്താനും, മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് കാവി ഭീകരത എന്ന പദം ഉപയോഗിക്കുന്നതിലൂടെ ചെയ്യുന്നതെന്നും മോഹന്‍ ഭഗവത് ആരോപിച്ചു. അപൂര്‍വം ചലി കേസുകളില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ മുഴുവന്‍ ഹിന്ദുക്കളെയും ഭീകരരെന്ന് മുദ്ര കുത്തുന്നത് അനീതിയാണ്. രാജ്യത്തെ ഭീകരത അമര്‍ച്ച ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വന്ന വീഴ്‌ച മറയ്‌ക്കാനാണ് അവര്‍ കാവിഭീകരത എന്ന വാക്കുയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദുക്കളായ മതനേതാക്കളെ കരി തേച്ചുകാണിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം കാവിഭീകരതയെന്ന് ഉപയോഗിച്ചുവരുന്നത്. അതിന്റെ ഭാഗമായാണ് ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി ശങ്കരാചാര്യരുടെ പേര് ഉള്‍പ്പെടുത്തിയത്. ഇനി അയോദ്ധ്യ കേസിലാകട്ടെ, രാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യയെന്ന് അലഹബാദ് കോടതി വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. മതപരമായ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ കോടതി നല്‍കിയ സുവര്‍ണാവസരമാണ് അയോദ്ധ്യവിധിയെന്നും ആര്‍,എസ്,.എസ് മേധാവി പറഞ്ഞു.
Discussion about this post