പാലക്കാട്: സൗദി അറേബ്യയില്‍ വാനും ട്രയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. പാലക്കാട് കുറിച്ച്യാകുളം ഖദീജ മന്‍സിലില്‍ യൂസഫ് എന്ന ദില്‍ഷാദ് (25) ആണ് മരിച്ചത്. സൗദിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരനായിരുന്നു ദില്‍ഷാദ്. കമ്പനിയുടമയുടെ സഹോദരനും അപകടത്തില്‍ മരിച്ചു.
അസ്മയാണ് ദില്‍ഷാദിന്‍റെ മാതാവ്. ഭാര്യ: സലീന, മകന്‍ ഷിനാദ്. സംസ്‌കാരം സൗദിയില്‍ വെച്ചുനടക്കുമെന്ന് വീട്ടുകാര്‍ അറിയിച്ചു.
Discussion about this post