തിരുവനന്തപുരം: തുറമുഖ വകുപ്പിന്റെ ആസ്ഥാന മന്ദിരം ആഗസ്റ്റ് 22ന് ഉദ്ഘാടനം ചെയ്യും. വലിയതുറ തുറമുഖ പരിസരത്ത് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക, ഡോ.ശശിതരൂര്‍ എം.പി., ഡോ.ടി.എന്‍.സീമ എം.പി. തുടങ്ങിയവര്‍ ആശംസകള്‍ നേരും. വലിയതുറ തുറമുഖ പരിസരത്താണ് പുതിയ ആസ്ഥാന മന്ദിരം.
Discussion about this post