ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ എറണാകുളം ജില്ലയിലെ സ്വാഗതസംഘ രൂപീകരണം 2025 ഡിസംബര്‍ 14ന് കലൂര്‍ ശ്രീ പാട്ടുപുരക്കല്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ എസ്. കിഷോര്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി .
ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത് സ്വാമി സമീക്ഷയുടെ വിശദീകരണം നല്‍കി.
സ്വാഗതസംഘ ഭാരവാഹികള്‍
രക്ഷാധികാരി: സ്വാമി ഗുരുദാസാനന്ദ സരസ്വതി, കോട്ടയില്‍ കോവിലകം, പറവൂര്‍., ചെയര്‍മാന്‍: രാജശേഖരന്‍ പിള്ള, വൈസ് ചെയര്‍മാന്‍മാര്‍: ശ്രീകല മോഹന്‍ദാസ് കലൂര്‍, കൃഷ്ണന്‍കുട്ടി നായര്‍, ബിനില്‍ പറവൂര്‍
ജനറല്‍ കണ്‍വീനര്‍: അതികായന്‍.
ജോയിന്റ് കണ്‍വീനര്‍മാര്‍:
രാമചന്ദ്രന്‍ ചൊവ്വര – ആലുവ താലൂക്ക്
ഹരി സ്വാമി മട്ടാഞ്ചേരി – കൊച്ചി താലൂക്ക്
ഗോപിനാഥ് പൂതൃക്ക – കുന്നത്ത്‌നാട് താലൂക്ക്
വിജയന്‍ ഇഞ്ചത്തൊട്ടി – കോതമംഗലം താലൂക്ക്
ബാലചന്ദ്രന്‍ – കണയന്നൂര്‍ താലൂക്ക്
ബേബി – പറവൂര്‍ താലൂക്ക്
സോമന്‍ പായിപ്ര – മൂവാറ്റുപുഴ താലൂക്ക്
സതീഷ് വാലാക്കര – മൂവാറ്റുപുഴ താലൂക്ക്
ട്രഷറര്‍: പീതാംബരന്‍ കലൂര്‍
സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍: രാഹുല്‍ ബി
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഗണേഷ് ആലുവ, സുമതി നീലകണ്ഠന്‍ കലൂര്‍
അരവിന്ദ് ഇടപ്പള്ളി, ചന്ദ്രശേഖരന്‍ നെടുമ്പാശ്ശേരി, ദേവ്കുമാര്‍ കലൂര്‍, ബിന്ദു ഇടപ്പള്ളി, പി കെ ഗോപി ചൊവ്വര, രാജീവ് കുന്നുംചിറങ്ങര, സുനില്‍ പറവൂര്‍, രാധാകൃഷ്ണന്‍ മാമംഗലം, ഇന്ദുലേഖ മരോട്ടിച്ചോട്, മാധവന്‍കുട്ടി കലൂര്‍, അനിത കലൂര്‍, രാജഗോപാല്‍ കലൂര്‍, ധന്യ ആലുവ, സനല്‍കുമാര്‍, സി ജി രാജഗോപാല്‍, ബിജു.
എല്ലാ താലൂക്കുകളിലും ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ യോഗം ചേര്‍ന്നു കൊണ്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. 2026 ജനുവരി 17 ന് എറണാകുളം ജില്ലയില്‍ നടക്കുന്ന ഹിന്ദു കുടുംബസമീക്ഷ രാവിലെ 10 മണി മുതല്‍ കലൂര്‍ പാട്ടുപുരക്കല്‍ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.













