ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലും വെടിവെപ്പിലും21 മരണം. ബാഗ്ദാദിലെ ഹുസൈനിയയിലുണ്ടായ കാര്‍ബോംബ് സ്ഥോടനത്തില്‍ ആറുപേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കുണ്ട്. താജിയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. കിര്‍ക്കുക്കിലുണ്ടായ നാല് കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു.
ബഖുബയിലും ഫലൂജയിലും പോലീസ് കാവല്‍കേന്ദ്രങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണങ്ങളില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post