ന്യൂഡല്‍ഹി: ട്രെയിനില്‍ സെക്കന്‍ഡ് സ്‌ലീപ്പര്‍ യാത്രക്കാര്‍ക്കും റയില്‍വേ തിരിച്ചരിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇപ്പോള്‍ എസി ക്ലാസുകളില്‍ തിരിച്ചരിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ടിക്കറ്റുകള്‍ മറിച്ചു വില്‍ക്കുന്നതിനും ട്രെയിനുകളിലെ മോഷണവും മറ്റും തടയുന്നതും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് റയില്‍വേയുടെ ഉത്തരവ് ഉടനിറങ്ങും.
ഇ-ടിക്കറ്റുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഐഡി പ്രൂഫ് ഇല്ലാതെ യാത്രചെയ്യുന്നവരെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നതായി കണക്കാക്കി പിഴ ഈടാക്കും.
വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സ്‌കൂളുകളില്‍നിന്നോ കോളജുകളില്‍നിന്നോ ഉള്ള സ്റ്റുഡന്‍റ്‌സ് ഐഡി കാര്‍ഡ്, ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച് ലാമിനേറ്റ് ചെയ്ത ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ കാര്‍ഡായി റെയില്‍വെ പരിഗണിക്കുന്നത്.
Discussion about this post