കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പതു നാട്ടുകാരെ പോലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശി മണി, തലക്കോട് സ്വദേശി ജോസ്, ഐരൂര്‍ പാടം സ്വദേശി രഘു, കോട്ടപ്പടി സ്വദേശി ഹസനാര്‍, ഊന്നുകല്ല് സ്വദേശികളായ ശിവദാസ്, സനൂപ്, കുട്ടമംഗലം സ്വദേശികളായ മനോജ്, രാജുപീറ്റര്‍, കോതമംഗലം സ്വദേശി ജോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അതിനിടെ ആശുപത്രി കെട്ടിടത്തിന്‍റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നേഴ്സുമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആത്യഹത്യാശ്രമത്തിനാണ് നേഴ്സുമാര്‍ക്കെതിരെ കേസ്സെടത്തിട്ടുള്ളത്.
കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ പലരും സി.പി.എം, സി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ്. പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വാഹനങ്ങള്‍ തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post