കണ്ണൂര്‍: മതവിരുദ്‌ധരെ അധികാരത്തില്‍ കയറ്റരുതെന്നു പറയാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ടെന്നു ബിജെപി നേതാവ് ഒ.രാജഗോപാല്‍. ഈ തിരഞ്ഞെടുപ്പില്‍ ഒരു സംഘടനയോടും ബിജെപിക്ക് അയിത്തമില്ലെന്നും രാജഗോപാല്‍ പറഞ്ഞു. പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മതം രാഷ്‌ട്രീയത്തില്‍ ഇടപെടരുത് എന്ന യൂറോപ്യന്‍ സങ്കല്‍പ്പത്തിന് ഇന്ത്യയില്‍ പ്രസക്‌തിയില്ലെന്നു രാജഗോപാല്‍ പറഞ്ഞു. മതമേലധ്യക്ഷന്മാര്‍ക്ക് അവരുടെ രാഷ്‌ട്രീയ ആശയം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്. അതു തെറ്റാണെങ്കില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രാഷ്‌ട്രീയ സംഘടനകള്‍ക്കും സ്വാതന്ത്ര്യമുണ്ട്. തെറ്റോ ശരിയോ എന്നതു ജനങ്ങളുടെ വിവേചന ബുദ്‌ധിക്കു വിട്ടു കൊടുക്കണം.
ബിജെപിക്കു സ്‌ഥാനാര്‍ഥിയില്ലാത്ത സ്‌ഥലങ്ങളില്‍ പാര്‍ട്ടിയുടെ വികസന അജണ്ടയെ അനുകൂലിക്കുന്ന സംഘടനകളുമായോ വ്യക്‌തികളുമായോ സഹകരിക്കും. എസ്‌ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരോടും സഹകരിക്കുമോ എന്ന ചോദ്യത്തിന്, ഒരു സംഘടനയോടും ബിജെപിക്ക് അയിത്തമില്ല എന്നായിരുന്നു മറുപടി.
Discussion about this post