കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും അനധികൃതമായി നടന്നു വരുന്ന മരുന്നുപരീക്ഷണം തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ മണ്ണുത്തി ആസ്ഥാനമായ ജന നീതിയാണ് ഹര്‍ജി നല്‍കിയത്. 2009 മുതല്‍ മരുന്നു പരീക്ഷണം നടക്കുന്നുവെന്നറിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുകയാണ്. അധികൃതര്‍ ഇടപെട്ടു മരുന്നു പരീക്ഷണം നിര്‍ത്താന്‍ ഉത്തരവിടണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.
Discussion about this post