സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കി
വെള്ളൂര്‍: കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ വെള്ളൂരില്‍ ബോംബ് കണ്ടെത്തി. ടിഫിന്‍ ബോക്സില്‍ പൈപ്പും വയറും ടൈംപീസുമാണ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇത് പൈപ്പ് ബോംബാണെ സ്ഥിരീകരിച്ചു. കോട്ടയത്ത് നിന്നും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. എറണാകുളത്തു നിന്നും വിദഗ്ധസംഘമെത്തി സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തും. റെയില്‍ പാളത്തില്‍ നിന്നും നീക്കം ചെയ്ത ഇതിനെ കുറച്ചു ദൂരേക്ക് മാറ്റിയിട്ടുണ്ട്.ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്ഥലത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ മോഡലാണ് ബോംബെന്നാണ് പ്രാഥമിക നിഗമനം.
സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഈ പാതയിലൂടെയുള്ള തീവണ്ടികള്‍ വിവിധ സ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. പാളത്തില്‍ നിന്നും നീക്കം ചെയ്തതിനാല്‍ റെയില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Discussion about this post