ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം നല്‍കിയതില്‍ വന്‍ നഷ്ടം നേരിട്ടുവെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്നു പ്രതിപക്ഷം പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുത്തുന്നതിന്‍റെ പശ്ചാത്തലത്തില്‍ കല്‍ക്കരിപ്പാടം കൈമാറ്റം നിര്‍ത്തിവയ്ക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഖനി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന് നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടത്താനും ഖനി മന്ത്രാലയത്തിനു പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇരുപതിലേറെ സ്വകാര്യ കമ്പനികളേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ചാണ് സിബിഐ കല്‍ക്കരിപ്പാടം അഴിമതിയെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയത്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം
കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ വിതരണം ചെയ്തതു മൂലം പൊതുഖജനാവിന് ഒരു ലക്ഷത്തി എണ്‍പത്തിയയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.
Discussion about this post