തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനില നില അതീവഗുരുതരമായി തുടരുന്നു.തിലകന്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന തിലകന്‍റെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിലും പുരോഗതിയുണ്ടായിട്ടില്ല. ഞായറാഴ്ച നേരിയ പുരോഗതി കണ്ടെങ്കിലും തിങ്കളാഴ്ച രാവിലെയോടെ നില വീണ്ടും വഷളായി. രക്തസമ്മര്‍ദവും കുറഞ്ഞു. ഇന്ന് രാവിലെ വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലായ സ്ഥിതിയിലാണ്.
Discussion about this post