ഗോഹട്ടി: ലോവര്‍ ആസാം മേഖലയില്‍ സംഘര്‍ഷം തുടരുന്നതില്‍ പ്രതിഷേധിച്ച് ബജ്റംഗദള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് ആസാമില്‍ ജനജീവിതത്തെ ബാധിച്ചു. ബന്ദനുകൂലികള്‍ പലഭാഗങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. ഗോഹട്ടി, ധൂബ്രി ജില്ലയിലെ ഗോലോക്ഗഞ്ച്, അഗോമനി എന്നിവിടങ്ങളില്‍ നിന്നും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പോലീസ് 500 പേരെ കസ്റഡിയിലെടുത്തു. വാഹനങ്ങള്‍ അധികവും നിരത്തിലിറങ്ങിയിട്ടില്ല. ഏതാനും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ട്രെയിന്‍ സര്‍വീസുകളെ ബന്ദ് ബാധിച്ചിട്ടില്ല.
Discussion about this post