കണ്ണൂര്‍: ചാല ബൈപ്പാസ് റോഡില്‍ തിങ്കളാഴ്ച രാത്രി പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികിത്സിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന കണ്ണൂര്‍ തോട്ടട സ്വദേശി നിര്‍മ്മലയാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന 39 പേരില്‍ 15 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.
Discussion about this post