തിരുവനന്തപുരം: കേരളാ സ്‌റ്റേറ്റ് ഓപണ്‍ സ്‌കൂള്‍ മുഖേനയുള്ള ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ 2010-12 ബാച്ചില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് നിശ്ചിത സമയപരിധിക്കുള്ളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അധിക പിഴയോടെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഡയറക്ടര്‍ അറിയിച്ചു. ഇപ്രകാരം രജിസ്‌ട്രേഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ദിഷ്ട രേഖകളുമായി ഒക്‌ടോബര്‍ 11, 12 തീയതികളില്‍ ഓപണ്‍ സ്‌കൂളിന്റെ തിരുവനന്തപുരത്തെ സംസ്ഥാന ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ 0471 2342950, 2342271, 2342369 എന്നീ നമ്പറുകളില്‍ നിന്നും www.openschool.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും ലഭിക്കും.
Discussion about this post