അഹമ്മദാബാദ്: ബി.ജെ.പി. നേതാവും മുന്‍മന്ത്രിയുമായ ഡോ. മായ കോഡ്‌നാനിയ്ക്ക് 28 വര്‍ഷം തടവ്. ഗുജറാത്തിലെ നരോദപാട്യ കൂട്ടക്കൊലക്കേസിലാണ് ശിക്ഷ. മോഡി മന്ത്രിസഭയില്‍ ശിശുക്ഷേമവകുപ്പ് മന്ത്രിയായിരുന്നു മായ കോഡ്‌നാനി .
മായയും ബജ്‌റംഗദള്‍ നേതാവും മുന്‍ എം.എല്‍.എയുമായ ബാബു ബജ്‌റംഗിയും ഉള്‍പ്പെടെ കേസിലെ മറ്റ് 32 പേരും കുറ്റക്കാരാണെന്ന് അഹമ്മദാബാദിലെ കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. 32 പേരില്‍ ഏഴ് പേര്‍ക്ക് 21 വര്‍ഷം തടവും ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തവും ലഭിക്കും. ബാബു ബജ്‌റംഗിക്ക് മരണം വരെ തടവുശിക്ഷ വിധിക്കുന്നതായി കോടതി പറഞ്ഞു.
ഗൂഢാലോചന, കൊലപാതകം, കൊലപാതകത്തിനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 64 പ്രതികളാണ് നരോദപാട്യ കേസിലുള്ളത്. ഇവരില്‍ മൂന്നുപേര്‍ വിചാരണക്കിടെ മരിച്ചു. ആകെ 327 സാക്ഷികളെയും വിസ്തരിച്ചു.
Discussion about this post