തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആശുപത്രി അധികൃതര്‍ ഇന്നു പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തിലകന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. തലച്ചോറിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. തിലകന്റെ ആരോഗ്യസ്ഥിതി വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. മാത്യു അലക്സാണ്ടര്‍ വിലയിരുത്തി. നിലവിലെ ചികിത്സാരീതി തുടരാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
Discussion about this post