Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചതയസന്ധ്യയില്‍ വേദികള്‍ ഓണാഘോഷത്തിരക്കില്‍ മുങ്ങി

by Punnyabhumi Desk
Aug 31, 2012, 10:00 pm IST
in കേരളം
ഓണാഘോഷത്തിന്റെ ഭാഗമായി സൂര്യകാന്തിയിലെ മിനിസ്റ്റേജില്‍ തിരുവിതാംങ്കൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയ  സോപാനസംഗീതം.

ഓണാഘോഷത്തിന്റെ ഭാഗമായി സൂര്യകാന്തിയിലെ മിനിസ്റ്റേജില്‍ തിരുവിതാംങ്കൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയ സോപാനസംഗീതം.

ഓണാഘോഷത്തിന്റെ ഭാഗമായി സൂര്യകാന്തിയിലെ മിനിസ്റ്റേജില്‍ തിരുവിതാംങ്കൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയ സോപാനസംഗീതം.

തിരുവനന്തപുരം: ദീപാലാങ്കൃതമായ നഗരവീഥികളില്‍ ചതയദിനത്തില്‍ ജനം ഒഴുകിയെത്തി. ഒരോ വേദികളിലും ആസ്വാദകരുടെ തിരക്കായിരുന്നു. ഒഴിവ് ദിനം ആഘോഷിക്കന്‍ നഗരത്തിലേക്കിറങ്ങിയ ജനങ്ങള്‍ക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സൂര്യ ടി.വിക്കുവേണ്ടി ഇടവേളബാബു ഒരുക്കിയ ‘ആത്മസൂര്യോദയം’ മെഗാഷോ ഉത്സവലഹരി പകര്‍ന്നു. മെഗാഷോയുടെ ഉദ്ഘാടനം ഒ.എന്‍.വി.കുറുപ്പ് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ചലച്ചിത്രനടന്‍ മധു, ജി.കെ.പിളള, പൂജപ്പുര രവി, ജഗനാഥവര്‍മ്മ  എന്നിവര്‍ക്ക് ആത്മ സംഘടനയിലേയ്ക്കുളള വിശിഷ്ടാ അംഗത്വം മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ നല്‍കി.  ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ്, ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.  കനകുന്നിലെ വേദികളിലും പൂജപ്പുരയിലെ ഗാനമേളയും ആസ്വദിക്കാന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.

പൂജപ്പുരയില്‍ പന്തളംബാലന്‍ അവതരിപ്പിച്ച ഗാനമേള ഏറെ ശ്രദ്ധേയമായി. അഷിത, ഗായത്രി, പ്രകാശ് ബാബു എന്നിവരടങ്ങുന്ന ആറോളം ഗായകരും പതിനൊന്ന് പേരടങ്ങുന്ന ഓര്‍ക്കസ്ട്രാ സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്.  ഓണപ്പൂവേ…    ഓമല്‍പൂവേ എന്നഗാനത്തോടെയാണ് ഗാനമേള ആരംഭിച്ചു.  ശാസ്ത്രീയനൃത്ത വേദിയായ നിശാഗന്ധി ആഡിറ്റോറിയത്തില്‍ നാട്യവേദ, നുപുര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്  ഇന്ത്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സ്, കലാകേന്ദ്ര, സത്യാഞ്ജലി അക്കാദമി ഓഫ് കുച്ചുപ്പുടി ഡാന്‍സ് എന്നിവരുടെ നൃത്തങ്ങള്‍ അരങ്ങേറി.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നിജ.പി.എസ് അവതരിപ്പിച്ച കുച്ചുപ്പുടിയും ലിഖാരാജ്, അപര്‍ണ വിനോദ് എന്നിവരുടെ ഭരതനാട്യവും നടന്നു. ഗാനമേള വേദിയായ സൂര്യകാന്തിയില്‍ എസ്.ബി.ടി റിക്രിയേഷന്‍ ക്‌ളബ്ബിന്റെ ഗാനമേള നടന്നു.  പ്രശസ്ത പിന്നണി ഗായകന്‍ രാധാകൃഷ്ണന്‍ നായര്‍ ഒരുക്കിയ ഗാനമേള പബ്‌ളിക്ക് ഓഫീസ് കോംപൗണ്ടിലും നടന്നു.  പിന്നണി ഗായകരും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരാര്‍ത്ഥികളും ഉള്‍പ്പെടെ പത്തോളം ഗായകര്‍ പങ്കെടുത്തു.  ഇവര്‍  പഴയ തമിഴ് മലയാള ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനങ്ങള്‍ ആലപിച്ചു.

വി.ജെ.ടി ഹാളില്‍ ഏഴാച്ചേരി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കവിയരങ്ങും തുടര്‍ന്ന് തിരുവനന്തപുരം അക്ഷരകല ഒരുക്കിയ ‘മതിലേരിക്കനി’ എന്ന നാടകവും അരങ്ങേറി. സത്യന്‍ സ്മാരക ഹാളില്‍ ഇന്ദ്രാ അജിത്ത് അവതിപ്പിച്ച മാഗ്നെറ്റ് മാജിക് ഷോ അരങ്ങേറി.  കനക്കുന്ന് കൊട്ടാരത്തിന് മുമ്പില്‍  മാസ്റ്റര്‍ രാമക്യഷ്ണന്‍ അവതരിപ്പിച്ച തായമ്പക ജനശ്രദ്ധ ആകര്‍ഷിച്ചു.

നാടന്‍ കലകളുടെ വേദിയായ കനകക്കുന്നിലെ തിരുവരങ്ങില്‍ മങ്ങാട്ട് മുകുന്ദനും സംഘവും കണ്യാര്‍കളി അവതരിപ്പിച്ചു. വേഷത്തിലും അവതരണരീതിയിലും തെയ്യത്തെ അനുസ്മരിപ്പിച്ച ഈകലാപൂരം കാണികളെ ആകര്‍ഷിച്ചു.  തുടര്‍ന്ന് പന്മന അരവിന്ദാക്ഷന്‍ പുള്ളുവന്‍പാട്ട് പാടി. നാട്ടിരങ്ങില്‍ പുപ്പടതുള്ളലുമായി കോട്ടവട്ടം തങ്കപ്പന്‍ എത്തി ആചാരാ അനുഷ്ടാനങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയായി പൂപ്പടതുളളല്‍.  തുടര്‍ന്ന് രാജീവ് പണിക്കരുടെ വേലകളിയും അരങ്ങേറി. സോപാനത്തില്‍ തരുരുത്തി പീപ്പിള്‍സ് ഒരുക്കിയ ഉത്തരമലബാറിലെ തനത് കലാരൂപമായ അലാമക്കളി ജനശ്രദ്ധ പിടിച്ചുപ്പറ്റി.  മുസ്‌ളീം പള്ളികളില്‍ നിന്നും ഒരുങ്ങിയിറങ്ങുന്ന അലാമിക വേഷങ്ങള്‍ ഹിന്ദു- മുസ്‌ളീം മൈത്രിയുടെ ഉത്തമഉദാഹരണമായി ചൂണ്ടികാണിക്കപ്പെടുന്നു. തുടര്‍ന്ന് സുനീഷ് ബി.ആര്‍ തീയുട്ടും അവതരിപ്പിച്ചു.

സൂര്യകാന്തിയിലെ മിനിസ്റ്റേജില്‍ തിരുവിതാംങ്കൂര്‍ ദേവസ്വം സോപാനസംഗീതവുമായി എത്തി. തുടര്‍ന്ന് ഗോതുരുത്ത് കലാസംഘത്തിന്റെ ചവിട്ടുനാടവും നടന്നു. സംഗീതികയില്‍ മാസ്റ്റര്‍ ശങ്കര്‍ വൈദ്യനാഥന്‍, പാലക്കാട് പി.കെ.ശേഷാദീശ്വരന്‍, തൃശൂര്‍ വി.ആര്‍. ദിലീപ് കുമാര്‍ എന്നിവരുടെ ശാസ്ത്രീയ സംഗീത പരിപാടികള്‍ അരങ്ങേറി.
തീര്‍ത്ഥപാദമണ്ഡപത്തില്‍ അക്ഷരശ്‌ളോക സമിതി ഒരുക്കിയ അക്ഷരശ്‌ളോകവും തുടര്‍ന്ന് നളചരിതം മൂന്നാം ദിവസം കഥകളിയും നടന്നു.
ഗാന്ധിപാര്‍ക്കിലെ കഥാപ്രസംഗവേദിയില്‍ ആവര്‍ത്തനം എന്ന കഥാപ്രസംഗം വര്‍ക്കല ഡി രാധാകൃഷ്ണനും തുടര്‍ന്ന് സ്‌നേഹതീര്‍ത്ഥം എന്ന കഥ വഞ്ചിയൂര്‍ പ്രവീണ്‍കുമാറും പറഞ്ഞു.

മ്യൂസിയം കോമ്പൗണ്ടില്‍ ആര്‍.എസ്.എന്‍ കളരി സംഘം, എസ്.ഡി. കളരി സംഘം എന്നിവരുടെ അഭ്യാസ പ്രകടനങ്ങള്‍ നടന്നു. കനകക്കുന്ന് കൊട്ടാരം അകത്തളത്തിലെ എക്‌സിബിഷന്‍ കാണാനും നിരവധിപേര്‍ എത്തി.  എന്‍.ക്യഷ്ണപിളള ആഡിറ്റോറിയത്തില്‍ അരങ്ങേറിയ നാടകങ്ങള്‍ കാലികപ്രസക്തിയുളള വിഷയങ്ങള്‍ കൈകാര്യം ചെയ്യ്തത് പ്രാക്ഷകരെ വളരെയധികം ആകര്‍ഷിച്ചു.  തിരുവനന്തപുരം ബൊക്കാ തീയറ്റേര്‍ അരങ്ങില്‍ എത്തിച്ച തസ്‌കരന്‍, ഗുഡ്‌നൈറ്റ് എന്നീ നാടകങ്ങള്‍ അവതരണമികവുകൊണ്ടും പ്രമേയത്തിലെ വ്യത്യസ്തകൊണ്ടും ശ്രദ്ധേയമായി.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies