ആറന്മുള: ഉതട്ടാതി ജലമേളയ്ക്കായി ആറന്മുള ഒരുങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജലമേള ഉദ്ഘാടനം ചെയ്യും. എ,ബി.ബാച്ചുകളില്‍ വിജയിക്കുന്ന പള്ളിയോടങ്ങള്‍ക്ക് മന്നംട്രോഫി, എ.ബാച്ചിലെ ജേതാവിന് ആര്‍.ശങ്കര്‍ മെമ്മോറിയല്‍ സുവര്‍ണട്രോഫി എന്നിവ നല്‍കും. ജലമേളയ്ക്കായി പമ്പയുടെ ഇരുകരയിലെയും ഗാലറികളുടെയും സത്രക്കടവിലെ പവിലിയന്റെയും പണി പൂര്‍ത്തിയായി. റേസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രാക്ക് അടയാളപ്പെടുന്ന പണിയും പൂര്‍ത്തിയായിട്ടുണ്ട്.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഏര്‍പ്പെടുത്തിയ ട്രോഫികള്‍ ആടയാഭരണങ്ങള്‍ അണിഞ്ഞ് പാരമ്പര്യശൈലിയില്‍ പാടുന്ന രണ്ടുബാച്ചിലെയും ഓരോ പള്ളിയോടങ്ങള്‍ക്ക് നല്‍കും.
Discussion about this post