ന്യൂഡല്‍ഹി: കല്‍ക്കാരി വിവാദവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍റ് സ്തംഭനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി യു.പി.എ. അധ്യക്ഷ സോണിയഗാന്ധി കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് സുഷമയെ കാണാന്‍ സോണിയ തീരുമാനിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന മുലായംസിങ്, ഇടതുപക്ഷം, തെലുങ്കുദേശം തുടങ്ങിയ ബി.ജെ.പി. ഇതര പ്രതിപക്ഷകക്ഷികളുടെ ആവശ്യത്തോട് ഒരുവിഭാഗം കോണ്‍ഗ്രസ്‌നേതാക്കളും മന്ത്രിമാരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് വേണ്ടത്ര ഫലമുണ്ടായിട്ടില്ലെന്നും എന്തുസംഭവിച്ചാലും അടുത്ത ആഴ്ചയും പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് തുടരുമെന്നും ബി.ജെ.പി. നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post