ചേര്‍ത്തല: എസ്എന്‍ ട്രസ്റിന് 62.23 കോടിയുടെ ബജറ്റ്. ചേര്‍ത്തല എസ്എന്‍ കോളജില്‍ നടന്ന 58-ാം വാര്‍ഷിക പൊതുയോഗത്തില്‍ ട്രസ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളുടെ നവീകരണത്തിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 29.36 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കോളജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്‍ട്രല്‍ സ്കൂള്‍ എന്നിവയ്ക്ക് പത്തുലക്ഷം രൂപ വീതവും സ്വാശ്രയ പോളിടെക്നിക് കോളജുകള്‍ക്ക് എട്ട് ലക്ഷം രൂപയും വനിതാ ഹോസ്റല്‍ നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
Discussion about this post