ഗുരുവായൂര്‍: ഗുരൂവായൂരില്‍ വന്‍ ബ്രൗണ്‍ഷുഗര്‍വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഒരുകോടി രൂപയോളം വിലവരുന്ന ബ്രൌണ്‍ ഷുഗറാണ് പിടിച്ചെടുത്തത്.
പാലക്കാട് തിരുമിറ്റക്കോട് കുഴിക്കണ്ടത്തില്‍ റഫീക്ക് (31), പാലക്കാട് തൃത്താല വട്ടത്താണി പുന്നാത്തു വീട്ടില്‍ സക്കീര്‍ (29), കോട്ടയം ഭരണങ്ങാനം ഏറത്തോല്‍ വീട്ടില്‍ ജയപാലന്‍ (37), ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ സ്വദേശികളായ പോക്കാക്കില്ലത്ത് ഷാനിഫ് (26), രായംമരയ്ക്കാര്‍ ജംഷീര്‍ (25) എന്നിവരാണ് പോലീസ് പിടിയിലായത്. ഗുരുവായൂര്‍ ടൌണ്‍ഹാളിനു പിന്നില്‍നിന്ന് നാലു പായ്ക്കറ്റുകളായി സൂക്ഷിച്ച 800 ഗ്രാം ബ്രൌണ്‍ ഷുഗറാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.
ഒരാഴ്ചയായി പോലീസ് നിരീക്ഷണത്തിലായിരുന്ന മയക്കുമരുന്നു സംഘത്തെ തന്ത്രപൂര്‍വമാണു ഗുരുവായൂര്‍ പോലീസ് അറസ്റു ചെയ്തത്. ലോഡ്ജുകളില്‍ താമസിച്ച് ബ്രൌണ്‍ഷുഗര്‍ വില്പനയ്ക്കെത്തിയതായിരുന്നു സംഘമെന്നു പോലീസ് പറഞ്ഞു. തീരദേശമേഖലയില്‍ ബ്രൌണ്‍ഷുഗറിന് ആവശ്യക്കാരുള്ളതായും പോലീസ് സംശയിക്കുന്നു.
ഇവര്‍ക്ക് പാലക്കാട്ടു നിന്നാണു ബ്രൌണ്‍ഷുഗര്‍ ലഭിച്ചത്. ഇവര്‍ക്കു ബ്രൌണ്‍ഷുഗര്‍ കൈമാറിയ പാലക്കാട് സ്വദേശിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്തര്‍ദേശീയ മയക്കുമരുന്നു മാഫിയയുമായി സംഘത്തിനു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികളെല്ലാം ഗുണ്ടാ പശ്ചാത്തലമുള്ളവരാണ്.
ഗുരുവായൂര്‍ പോലീസ് അസിസ്റന്റ് കമ്മീഷണര്‍ ആര്‍.കെ. ജയരാജ്, സിഐ കെ.ജി. സുരേഷ്, എസ്ഐ വി.സി. സൂരജ്, എഎസ്ഐ ഗോപാലന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍, ഗിരി, കൃഷ്ണകുമാര്‍, പ്രേമരാജന്‍, സുരേഷ് കുമാര്‍, നാരായണന്‍, സമ്പന്നന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റു ചെയ്തത്. പ്രതികളെ ഇന്നു തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
Discussion about this post