ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം അനുവദിക്കുന്ന തൊഴില്‍ദിനങ്ങളുടെ എണ്ണം നിലവിലുള്ള നൂറിനു പകരം ഇക്കൊല്ലം 150 ആയി ഉയര്‍ത്താന്‍ സാധ്യത. വരള്‍ച്ച സംബന്ധിച്ച മന്ത്രിതലസമിതി അടുത്തയാഴ്ച യോഗം ചേരുമ്പോള്‍ നിര്‍ദേശം പരിഗണിക്കാനാണ് സാധ്യത. കൃഷിമന്ത്രി ശരദ്പവാറാണ് സമിതിയുടെ തലവന്‍.
മഴ ലഭ്യതയിലെ കുറവിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുന്നതിനാലാണ് തൊഴില്‍ദിനങ്ങള്‍ കൂട്ടാന്‍ ആലോചിക്കുന്നത്.
Discussion about this post