മുംബൈ: ഇസ്‌ലാം മതവിശ്വസികളായ സ്ത്രീകള്‍ ഉപയോഗിക്കുന്ന ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് പുതിയ ആവശ്യം സേന ഉന്നയിച്ചിരിക്കുന്നത്. ബുര്‍ഖയുടെ മറവില്‍ കുട്ടികളെ മോഷ്ടിക്കുകയാണങ്കില്‍ നിയമം അനുസരിച്ച് അത് നിരോധിക്കണം. സാമ്‌നയില്‍ പറയുന്നു.
ഒക്ടോബര്‍ 15 ന് സബര്‍ബന്‍ സാന്താക്രൂസില്‍ ബുര്‍ഖ ധരിച്ച അജ്ഞാത സ്ത്രീ രണ്ട് മാസം പ്രായമുള്ള ഒരു കുട്ടിയെ തട്ടിയെടുത്തിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് പുതിയ ആവശ്യം.
ഫ്രാന്‍സിലെ ബുര്‍ഖ നിരോധനത്തെ പ്രശംസിക്കുന്ന മുഖപ്രസംഗത്തില്‍ ഫ്രഞ്ച് പ്രസിഡന്റിന്റേത് വിപ്ലവകരമായ തീരുമാനമാണെന്നും പറയുന്നു. തുര്‍ക്കിയില്‍ കമാല്‍ പാഷ ബുര്‍ഖ നിരോധിച്ചപ്പോള്‍ ഒരു മുസ്‌ലീം രാജ്യവും പ്രതിഷേധിച്ചില്ല. പിന്നെ എന്താണ് ഇന്ത്യയില്‍ പ്രശ്‌നമെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
Discussion about this post