ചെന്നൈ: മധ്യപ്രദേശിലെ സാഞ്ചിയില്‍ ബുദ്ധിസ്റ്റ് വിദ്യാഭ്യാസ കേന്ദ്രത്തിനു തറക്കല്ലിടാനെത്തുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയ്‌ക്കെതിരെ കരിങ്കൊടി കാണിക്കുമെന്ന് എംഡിഎംകെ നേതാവ് വൈകോ പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാരിന്റെ ക്ഷണമനുസരിച്ചാണ് മഹിന്ദ രാജപക്ഷെ ഇന്ത്യയിലെത്തുന്നത്.
രാജപക്ഷെയെ പങ്കെടുപ്പിക്കരുതെന്ന് എംഡിഎംകെ നേതാവ് വൈകോ ബിജെപി നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. പങ്കെടുത്താല്‍ കരിങ്കൊടി കാട്ടുമെന്നും വൈകോ പറഞ്ഞു. ലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ ആയിരക്കണക്കിനു തമിഴരുടെ കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയയാളാണു രാജപക്ഷെയെന്നും വൈകോ പറഞ്ഞു. ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയും രാജപക്ഷെയുടെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post