കൊടുങ്ങല്ലൂര്‍: ഹോട്ടല്‍ മുറിയില്‍ അനുജനെ വെടിവെച്ചുകൊന്ന കേസില്‍ എറിയാട് പുന്നയ്ക്കപ്പറമ്പില്‍ കൃഷ്ണന്റെ മകനും യു.എ.ഇ.യിലെ റൂബി കാര്‍ഗോ ഉടമയുമായ രഘുനാഥി(58)നെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബിജുഭാസ്‌കര്‍, കൊടുങ്ങല്ലൂര്‍ എസ്‌ഐ വി.എസ്. നവാസ് എന്നിവര്‍ ചേര്‍ന്ന് ചന്തപ്പുരയില്‍നിന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച ആറ് തിരകള്‍ ഇടാവുന്ന വിദേശനിര്‍മിത തോക്കും പാക്കറ്റില്‍ സൂക്ഷിച്ചിരുന്ന 27 തിരകളും പോലീസ് കണ്ടെടുത്തു. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. സ്വത്തുതര്‍ക്കം പറഞ്ഞുതീര്‍ക്കുന്നതിന് മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ ശാന്തിപുരത്തെ കല്ലട റസിഡന്‍സിയില്‍ എത്തിയ പി.കെ. ബാബുവാണ് ജ്യേഷ്ഠന്റെ വെടിയേറ്റ് മരിച്ചത്.
Discussion about this post