തിരുവനന്തപുരം: ഡല്‍ഹിയിലെ നാഷണല്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെയും തിരുവനന്തപുരം നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെയും ആഭിമുഖ്യത്തില്‍ അടുത്തമാസം ഹൈദരാബാദില്‍ കുട്ടികളുടെ സഹ്യാദ്രി ബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ് സംഘടിപ്പിയ്ക്കുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 15ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടില്‍ 14 മുതല്‍ 17 വയസ്സുവരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിയ്ക്ക് ഹൈദരാബാദില്‍ നടക്കുന്ന അന്തിമ മത്സരത്തിലും, സഹ്യാദ്രി ബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസിലും പങ്കെടുക്കുവാനുളള അവസരം ലഭിയ്ക്കും. രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 15ന് രാവിലെ 9 മുതല്‍ 10 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847482020 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Discussion about this post