ചെന്നൈ: ശിവകാശിയിലുണ്ടായ പടക്കനിര്‍മ്മാണശാലയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റുചെയ്തു. ഒളിവിലായിരുന്ന നിര്‍മ്മാണയൂണിറ്റ് പാട്ടത്തിനെടുത്ത് നടത്തിയിരുന്ന പോള്‍ പാണ്ടി എന്നയാളും പിടിയിലായിട്ടുണ്ട്. അപകടം അന്വേഷിക്കുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീകാന്ത്, അണ്ണാദുരെ, മഹീന്ദ്രന്‍, പാണ്ടിദുരൈ, ഉദയകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. മനപൂര്‍വ്വമായ നരഹത്യയ്ക്ക് ഇവര്‍ക്കെതിരെ കേസെടുത്തു. എഴുന്നൂറോളം പടക്കനിര്‍മാണശാലകളാണ് തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍പ്പെട്ട ശിവകാശി നഗരസഭാപരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
സ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ശിവകാശിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ പത്തേക്കറിലായി വ്യാപിച്ചുകിടക്കുന്ന ഓംശക്തി ഫയര്‍ വര്‍ക്‌സ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ 45 മുറികളും സ്‌ഫോടനത്തില്‍ തകര്‍ന്നു.
Discussion about this post