കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുവാരെ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ യാത്രക്കാരുള്‍പ്പെടെ ബസ് ഒലിച്ചുപോയി. നൂറോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പന്ത്രണ്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ ഝാര്‍ഗ്രമില്‍ നിന്നു ദുര്‍ഗാപൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
നദി കടക്കുമ്പോള്‍ പെട്ടന്ന് കുതിച്ചെത്തിയ വെള്ളപ്പൊക്കത്തില്‍ പെട്ട് ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തെക്കന്‍ ബംഗാളിലും സെന്‍ട്രല്‍ ബംഗാളിലും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയെത്തുടര്‍ന്ന് ഗതാഗതമാര്‍ഗങ്ങളും വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി കിടക്കുകയാണ്.
Discussion about this post