തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ടി.എ 579103 എന്ന ടിക്കറ്റിന്. അഞ്ച് കോടി രൂപയും ഒരു കിലോ തങ്കവുമാണ് സമ്മാനത്തുക. രണ്ടാം സമ്മാനം ടി.ബി 739102 എന്ന ടിക്കറ്റിനാണ്. മന്ത്രി വി.എസ് ശിവകുമാറിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. പുനലൂര്‍ കരവാളൂര്‍ ഭാഗത്ത് രാജന്‍പിള്ള എന്നയാള്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
Discussion about this post