ന്യൂഡല്‍ഹി: ആര്‍.എം,പി നേതാവ് ടി. പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ഏത് അന്വേഷണത്തേയും പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഒരു തരത്തിലുള്ള അന്വേഷണത്തെയും പാര്‍ട്ടി എതിര്‍ക്കില്ല. വിശദമായ അന്വേഷണം നടത്തണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സി.ബി.ഐ അന്വേഷിക്കുന്നതിനെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം അനുകൂലിച്ചിരുന്നു.
ടി.പി വധത്തില്‍ പങ്കില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി വ്യക്തമാക്കിയതാണ്. അതിനാല്‍ അന്വേഷണത്തെ ഭയപ്പെടേണ്ടതില്ലെന്നും യെച്ചൂരി പറഞ്ഞു.
Discussion about this post