കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി ധനശേഖരണം നടത്തിയ നാലുപേരെക്കൂടി സി.പി.എം പുറത്താക്കി. പി.എം ഗിരീഷ്, സന്തോഷ് സെബാസ്റ്റിയന്‍, എം. രജീഷ്, എം.ബിജു എന്നിവരെയാണ് പുറത്താക്കിയത്. പേരാമ്പ്ര ഏരിയ കമ്മിറ്റിയുടേതാണ് നടപടി. എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് പുറത്താക്കപ്പെട്ട പി.എം ഗിരീഷ്. ഈ വിഷയത്തില്‍ രണ്ടാമത്തെ പ്രാവശ്യമാണ് പ്രവര്‍ത്തകെ പാര്‍ട്ടിക്കു പുറത്താക്കുന്നത്. നാലുപേരെ നേരത്തെ പുറത്താക്കിയിരുന്നു.
Discussion about this post