പാറ്റ്ന: ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ സോണ്‍ നദിയില്‍ ബോട്ടുമുങ്ങി 11 പേര്‍ മരിച്ചു. ഇരുപത്തഞ്ചോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടസമയത്ത് ബോട്ടില്‍ നാല്‍പതോളം പേരുണ്ടായിരുന്നു. 14 പേര്‍ക്ക് കയറാവുന്ന ബോട്ടാണിത്.
അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഏതാനും പേര്‍ നീന്തി രക്ഷപെട്ടു. ചിലരെ നാട്ടുകാരും രക്ഷപെടുത്തി. കാണാതായവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
Discussion about this post