തിരുവനന്തപുരം: ടിക്കറ്റ് കൌണ്ടറുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് റെയില്‍വേ ടിക്കറ്റ് കൌണ്ടര്‍ ജീവനക്കാര്‍ നിന്നുകൊണ്ട് ടിക്കറ്റ് നല്‍കി പ്രതിഷേധിക്കുന്നു. രാവിലെ പ്രതിഷേധസൂചകമായി ഏതാനും മിനിറ്റത്തേക്ക് ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ച ശേഷമാണ് നിന്നുകൊണ്ട് ടിക്കറ്റ് നല്‍കി പ്രതിഷേധം ആരംഭിച്ചത്. ടിക്കറ്റ് കൌണ്ടറുകളിലെ പ്രിന്ററുകള്‍, കസേരകള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക. കൂടുതല്‍ ജീവനക്കാരെ നിയമിക്കുക. ജോലി സമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
Discussion about this post