ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേര്‍ മരിച്ചു. കാംഗ്ര ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പലംപൂരില്‍ നിന്നും ആഷാപുരിയിലേക്ക് പോയ സര്‍ക്കാര്‍ ബസാണ് അപകടത്തില്‍ പെട്ടത്. 500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ നിലയില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 28 മൃതദേഹങ്ങളും തകര്‍ന്ന ബസിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ് ചെയ്യുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്ന് രക്ഷപെട്ട യാത്രക്കാര്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിനിരയായവര്‍ സമീപദേശത്തുള്ളവര്‍ തന്നെയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post