തിരുവനന്തപുരം: കുടുംബശ്രീയുടെ നേത്യത്വത്തിലുളള അനുഭവ സമാഹരണ പുസ്തകയാത്രയുടെ ദക്ഷിണമേഖലാ ഉദ്ഘാടനം ഉദിയന്‍കുളങ്ങരയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് -സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ നിര്‍വ്വഹിച്ചു. ദാരിദ്ര്യനിര്‍മ്മാജ്ജനപ്രവര്‍ത്തനങ്ങളില്‍ വിപ്‌ളവകരമായ മാറ്റം വരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണ ആശയങ്ങളും മാര്‍ഗ്ഗങ്ങളും വരും തലമുറയ്ക്ക് ബോധ്യപ്പെടുത്തികൊടുക്കാനാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ശേഖരിച്ച് പുസ്തകമാക്കിയത്. മൂന്ന് ലക്ഷം പേരുടെ അനുഭവകുറിപ്പുകളില്‍ നിന്നും ഒരുലക്ഷം പേരുടെ അനുഭവങ്ങള്‍ തെരഞ്ഞെടുത്ത് 1072 പുസ്തകങ്ങളാക്കുകയായിരുന്നു.
കാസര്‍ഗോഡ്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നും ആരംഭിച്ച പുസ്തകയാത്ര ഒക്‌ടോബര്‍ ഒന്നിന് എറണാകുളത്ത് സംഗമിക്കുമെന്നും അവിടെവെച്ച് പുസ്തകങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. ആര്‍.സെല്‍വരാജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെങ്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.നിര്‍മ്മലകുമാരി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എസ്.ഉഷാകുമാരി, കവയിത്രി റോസ് മേരി, സി.ഡി.എസ്.ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീയുടെ പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന അനുഭവസമാഹരണ പുസ്തകങ്ങള്‍ വനിതാ കലാജാലയുടെ അകമ്പടിയോടെയാണ് സംസ്ഥാനത്ത് പ്രയാണം നടത്തുക. പുസ്തകയാത്ര ഇന്ന് (സെപ്റ്റംബര്‍ 11) എത്തിച്ചേരുന്ന സ്ഥലങ്ങള്‍. 11 മണിയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയം, 2ന് പൂവച്ചല്‍, 4ന് നെടുമങ്ങാട്. നാളെ (സെപ്റ്റര്‍ബര്‍ 12) 11 മണിയ്ക്ക് വെഞ്ഞാറമൂട്, 2ന് കിഴുവിലം, 4ന് വര്‍ക്കല.

Discussion about this post