ന്യൂഡല്‍ഹി: ഇന്നു വൈകുന്നേരം നടക്കാനിരുന്ന അവലോകനയോഗം മാറ്റി വച്ച സാഹചര്യത്തില്‍ വിലവര്‍ദ്ധനവ് ഉടന്‍ ഉണ്ടാകില്ല. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധന ഒഴിവാക്കാന്‍ ആകില്ലെന്ന് പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി വ്യക്തമാക്കി. കേന്ദ്രധനമന്ത്രി പി. ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയുടെ മൂല്യമിടിഞ്ഞതും ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങള്‍ക്ക് വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്ടെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു.
Discussion about this post