കൊച്ചി: വിവാദങ്ങള്‍ കേരളത്തിന്റെ വികസന താല്‍പര്യത്തെ ബാധിച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. കൊച്ചിയില്‍ എമേര്‍ജിംഗ് കേരളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തിസഹമായ എതിരഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ പിന്നിലാണ്. ഇക്കാര്യം എല്ലാവരും അംഗീകരിക്കുന്നതാണെന്നും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എമേര്‍ജിംഗ് കേരള ഇതിനുള്ള ചവിട്ടുപടിയായിരിക്കുമെന്നും ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post