ന്യൂഡല്‍ഹി:ആറന്‍മുള വിമാനത്താവളത്തിന്‍റെ വികസനത്തിനായി നെല്‍വയല്‍ നികത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. സംസ്ഥാന പരിസ്ഥിതി വകുപ്പ് സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് അനുമതിയുണ്ടായത്. അഞ്ഞൂറേക്കറിലധികം സ്ഥലം നികത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയത്.
എന്നാല്‍ റണ്‍വേയ്ക്കും ചരക്കു കയറ്റുന്ന സ്ഥലത്തിനും ടാക്സി ബേയ്ക്കും ആവശ്യമായ സ്ഥലങ്ങളില്‍ മാത്രമേ ഭൂമി നികത്താവൂവെന്നും അവശേഷിക്കുന്ന ഭൂമിയില്‍ തല്‍സ്ഥിതി തുടരണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ അരുവികള്‍ സംരക്ഷിക്കണമെന്നും ഉപാധി വെച്ചിട്ടുണ്ട്. പദ്ധതിപ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാല്‍ വയല്‍ നികത്താന്‍ അനുമതി നല്‍കാമെന്നുമായിരുന്നു പരിസ്ഥിതി വകുപ്പിന്റെ മറുപടി. തുടര്‍ന്നാണ് മന്ത്രാലയം വയല്‍ നികത്താന്‍ അനുമതി നല്‍കിയത്.
Discussion about this post